Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടൻഹാം തോല്പിച്ചത്. പുതിയ കോച്ച് റയാൻ മസോണിന് കീഴിൽ ഇറങ്ങിയ ടോട്ടൻഹാമിനായി മുൻ റയൽ മാഡ്രിഡ് താരം ഗാരത് ബെയ്‌ൽ ഹാട്രിക് നേടി. 36, 61, 69 മിനുട്ടുകളിലാണ് ബെയ്‌ലിന്റെ ഗോളുകൾ. ടോട്ടൻഹാമിന്റെ നാലാം ഗോൾ സൺ ഹേങ് മിന്നിന്റെ വകയായിരുന്നു. 77-ാം മിനുട്ടിലായിരുന്നു മിന്നിന്റെ ഗോൾ.

ജയത്തോടെ ടോട്ടൻഹാം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ടോട്ടൻഹാമിന്റെ യൂറോപ്പ ലീഗ് യോഗ്യത സജീവമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചു. മുഹമ്മദ് എൽനെനി (6), അബ്ബാമേയാങ് (66) എന്നിവരാണ് ആഴ്‌സണലിനായി ഗോൾ നേടിയത്.

Related Articles

Post Your Comments


Back to top button