COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ജിസാൻ: കൊറോണ വൈറസ് രോഗം ബാധിച്ച് മലപ്പുറം സ്വദേശി ജിസാനിലെ ദർബിൽ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മർകോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പനിയെ തുടർന്ന് പരിശോധനയിൽ കോവിഡ് ആണെന്ന് റിപ്പോർട്ട് ചെയ്തു.

വീട്ടിൽ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദർബിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു ഉണ്ടായത്. ദർബിൽ വസ്ത്ര വ്യാപാര ശാലയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: മറിയുമ്മ. ഭാര്യ: നസീറ പാണ്ടികശാല. മക്കൾ: ഡാനിഷ് (മെഡിക്കൽ വിദ്യാർഥി), ദിൻഷ, ദർവീഷ്. മരണാനന്തര നടപടികൾക്കായി ഷാജി പരപ്പനങ്ങാടി, റുമാൻ തുടങ്ങിയ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

Post Your Comments


Back to top button