KeralaLatest NewsNews

തോൽവിയിൽ ദുഃഖമില്ല , സംസ്ഥാനത്ത് ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞത് വലിയ കാര്യമെന്ന് പത്മജ വേണുഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാൽ. വളരെ ചെറിയൊരു തോൽവിയാണ് ഉണ്ടായിരിക്കുന്നത് അതിൽ ദുഃഖമില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പത്മജ ഇക്കാര്യം പറഞ്ഞത്.

തോൽവിയിൽ ദുഃഖമില്ല, സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല. കോൺഗ്രസിനെ തോൽപിക്കാനായിട്ടുള്ള ബിജെപിയുടെ തന്ത്രമാണോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് ബന്ധമുണ്ട്.
സിനിമയിൽ കാണുന്നതല്ല ജീവിതം. പൊതുരംഗത്ത് പ്രവർത്തിച്ച് വന്നവരാണ് ഞങ്ങൾ. ഇനിയും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്നും തോൽവിയുടെ കാരണം പഠിക്കുമെന്നും പത്മജ പറഞ്ഞു.

Read Also  :  നിങ്ങള്‍ ഇല്ലായിരുന്നല്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ സഖാക്കൾ

പാർട്ടിയില്ലാത്ത സ്ഥലത്ത് പോയി പാർട്ടിയുണ്ടാക്കിയയാളാണ് മുരളീധരൻ. അവിടെ ജയിക്കണം എന്നായിരുന്നില്ല ലക്ഷ്യം, ബിജെപിയെ ജയിക്കാൻ അനുവദിക്കാതിരിക്കുക. അത് അദ്ദേഹം നടത്തിയെന്നും പത്മജ കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button