KeralaLatest NewsNews

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തി; സംഭവം പിണറായിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

പിണറായി: ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തി. സംഭവം പിണറായിയിലെ ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയിൽ നിന്നാണ് ആയുധങ്ങൾ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്.

Read Also: പിണറായി മന്ത്രിസഭയിലേക്ക് 11 വനിതാ രത്‌നങ്ങൾ; മേൽക്കോയ്‌മ വഹിച്ച് കെ കെ ശൈലജ

എട്ട് വാളുകളും ഒരു കഠാരയും ഒരു മഴുവുമാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. അർധ രാത്രിയോടെയാണ് സംഭവം. ആയുധങ്ങളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Post Your Comments


Back to top button