Latest NewsNewsWomenBeauty & StyleLife Style

ചര്‍മ്മം തിളങ്ങാന്‍ തേൻ ഇങ്ങനെ ഉപയോഗിക്കാം

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് തേന്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. ചർമ്മത്തിന് ഈർപ്പം പകരാനും ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും, മുഖക്കുരുവിന്‍റെ പ്രശ്നം സുഖപ്പെടുത്താനും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും തേന്‍ സഹായിക്കും. തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്

ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് അരടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം.

രണ്ട്

രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അരടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഇത് സഹായിക്കും.

Read Also  : ബ്രസീലില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ ഫലപ്രദം

മൂന്ന്

ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ ഫേസ് പാക്ക് സഹായിക്കും.

Related Articles

Post Your Comments


Back to top button