Latest NewsNewsIndia

മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

റായ്പുർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ച രണ്ടു പേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജു ചുര, വിജയ് കുമാർ ചൗഹാൻ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഗോലെ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ സാനിറ്റൈസർ കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Read Also: തെരഞ്ഞെടുപ്പ് ആളെ കൊല്ലില്ല; സൈബർ ആക്രമണത്തിന് തക്ക മറുപടി നൽകി കൃഷ്ണകുമാറിന്റെ മകൾ

കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞിരുന്നു. ഇതോടെയാണ് ഇവർ സാനിട്ടൈസർ കുടിച്ചത്. സാനിട്ടൈസർ കുടിച്ച് അവശരായവരെ ബിആർ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇതിൽ രണ്ടു പേർ മരണപ്പെടുകയായിരുന്നു.

Read Also: അതുക്കും മേലെ പരാമർശം; ആത്മവിശ്വാസത്തോടെയുള്ള മറുപടിയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി

Related Articles

Post Your Comments


Back to top button