03 May Monday

മെട്രോമാനെ നാടുകടത്തി ; അടിപതറി 
ഷാഫി 
പറമ്പിൽ

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021


പാലക്കാട്  
ത്രികോണമത്സരം നടന്ന പാലക്കാട് ഇ ശ്രീധരനെ നിലംതൊടുവിക്കാതെ ജനം. സിറ്റിങ്‌ എംഎൽഎ യുഡിഎഫിലെ ഷാഫി പറമ്പിലിന്റെ  ഭൂരിപക്ഷം 3,863 ആയി കുറഞ്ഞു. 2016ൽ 17,483 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്താണിത്‌. ഇഞ്ചോടിഞ്ച് മത്സരമാണ്  പാലക്കാട്‌ മണ്ഡലത്തിൽ നടന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇ ശ്രീധരൻ മുന്നിട്ടുനിന്നുവെങ്കിലും നഗരസഭാ വാർഡുകൾ കഴിഞ്ഞ്‌ പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഷാഫിയുടെ ഭൂരിപക്ഷം ഉയർന്നു.

യുഡിഎഫിന്‌ ഗണ്യമായ വോട്ടുചോർച്ചയുമുണ്ടായി. കഴിഞ്ഞ തവണത്തെ 57,559 വോട്ട്‌ ഇക്കുറി 54,079 ആയി കുറഞ്ഞു.  ബിജെപിയുടേത് 40,076ൽനിന്ന് 50,216 ആയി ഉയർന്നു. എൽഡിഎഫ് 36,320 വോട്ട്‌ നേടി. ബിജെപിയിലേക്കാണ് യുഡിഎഫിന്റെ വോട്ടുകൾ ഒഴുകിയതെന്ന് വ്യക്തം. പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബൂത്തുകളിലും ബിജെപി മുന്നിട്ടുനിന്നപ്പൊൾ യുഡിഎഫിനെ പൂർണമായും കൈവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top