Latest NewsIndia

പശ്ചിമ ബംഗാൾ : മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ബിജെപിക്ക് വൻ വിജയം

ബിജെപിയുടെ വ്യക്തിഗത പോരാട്ടങ്ങളിൽ, ഏറ്റവും വലിയ വിജയവും  നന്ദിഗ്രാം ആണ്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയെങ്കിലും ചില കരടുകൾ വിജയത്തിന്റെ മേന്മ കുറയ്ക്കുന്നുണ്ട്. അതിൽ ഒന്നാണ് മമത ബാനർജിയുടെ നന്ദിഗ്രാമിലെ തോൽവി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ഏറ്റവും വലിയ സംഭവം എന്ന് പറയുന്നത് നന്ദിഗ്രാം ആണ്. ബിജെപിയുടെ വ്യക്തിഗത പോരാട്ടങ്ങളിൽ, ഏറ്റവും വലിയ വിജയവും  നന്ദിഗ്രാം ആണ്.

അവിടെ സുവേന്ദു അധികാരി മമത ബാനർജിയെ ഒരു ചെറിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ഇതിനൊപ്പം വാർത്ത പ്രാധാന്യമുള്ള ഒന്നാണ് പശ്ചിമ ബംഗാളിന് സംഭവിച്ച രാഷ്ട്രീയ മാറ്റത്തെ ഉൾക്കൊള്ളുന്ന മറ്റൊരു നിയോജകമണ്ഡലത്തിലെ വിജയം. നക്സൽബാരിയിലെ ബിജെപിയുടെ വിജയമാണ് ഇത്. ചുവപ്പ് മങ്ങി കാവിയായ കഥയാണ് ഇവിടെ പറയാനുള്ളത്.

read also: പി‌എം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ നൽകിയ 1,500 വെന്റിലേറ്ററുകൾ 10 മാസത്തിനുശേഷം തുറക്കാതെ സർക്കാരിന്റെ കെടുകാര്യസ്ഥത

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ട നക്സൽബാരിയിൽ ബിജെപി ഒരു ബുദ്ധിമുട്ടുമില്ലാതെ വിജയിച്ചു. തൃണമൂൽ ഇവിടെ രണ്ടാമതെത്തുകയും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായിട്ടും വിരോധാഭാസമെന്നു പറയട്ടെ, കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാർത്ഥി ആനന്ദമയ് ബർമൻ ആണ് ഇവിടെ വിജയിച്ചത്.

Related Articles

Post Your Comments


Back to top button