കൊച്ചി > ഇലക്ഷൻ റിസൾട്ട് അറിഞ്ഞശേഷവും സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. പതിവുപോടെ ബിജെപി ആണ് പ്രധാന ഇര. ഉണ്ടായിരുന്ന ഒരുസീറ്റുകൂടി പോയതോടെ ബിജെപിയെ എയർനിർത്തിയുള്ള അഭ്യാസങ്ങളാണ് സോഷ്യൽ മീഡിയയിൽ. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ട്രോളന്മാർക്ക് വേണ്ടതിലധികം മീം ഐഡിയകൾ ബിജെപി നൽകിയിരുന്നു. പ്രധാനമായും ട്രോളന്മാരുടെ ഇരയാകുന്നത് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രനാണ്.
രണ്ട് മണ്ഡലത്തിലെ മത്സരം, ഹെലികോപ്ടറിൽ കയറിയുള്ള സുരേന്ദ്രന്റെ കറക്കം തുടങ്ങിയവയെല്ലാം ട്രോളന്മാരുടെ ഇഷ്ട വിഷയമാണ്. മിസോറാം ഗവർണർ സ്ഥാനവും ട്രോളുകളിൽ തിരിച്ചുവന്നിട്ടുണ്ട്. പിന്നെയുള്ള പ്രധാന ഇര മെട്രോ മാൻ ശ്രീധരനാണ്. ഇലക്ഷനുമുമ്പുള്ള ശ്രീധരന്റെ പ്രസ്താവനകൾ സ്വയംതന്നെ ട്രോളുകളായി മാറുകയാണ്. ഇക്കാര്യത്തിൽ ട്രോളന്മാർക്ക് കാര്യമായ പണിയെടുക്കേണ്ടിവരുന്നില്ലെന്നതാണ് സത്യം. ഇതിന്റെയെല്ലാം ഇടയിലേക്ക് മോദിയും അമിത്ഷായുമൊക്കെ കടന്നുവരുന്നുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..