CricketLatest NewsNewsSports

ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലളിത് മോദി

ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐപിഎൽ കളിക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം ശക്തമാവുകയും ആരോഗ്യ രംഗത്ത് വലിയ പ്രശ്നം ഉണ്ടാക്കുന്ന ഈ അവസ്ഥയിൽ ഐപിഎൽ അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിൽ ഐപിഎൽ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം.

‘ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യൻ ക്രിക്കറ്റർമാർ എങ്ങനെയാണ് പെരുമാറിയതെന്ന് കാലം രേഖപ്പെടുത്തി വെയ്ക്കും. ഐപിഎല്ലിലെ ഒരു മത്സരവും താൻ സമീപ ദിവസങ്ങളിൽ കാണാറില്ല. ഈ കളിക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തതിൽ ശരിക്കും അസ്വസ്തനാണ്‌. ഇത് ശരിക്കും നാണക്കേടാണ്. അതാണ് വസ്തുത’ മോദി പറഞ്ഞു.

Related Articles

Post Your Comments


Back to top button