KeralaLatest NewsNews

പരാജയപ്പെട്ടെങ്കിലും പാർട്ടിയുടെ വിജയത്തിൽ സംതൃപ്ത; മലീമസമായ പ്രചരണങ്ങൾ തനിക്കെതിരെ നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കേരളത്തിൽ എൽ ഡി എഫ് ന്റെ സർവ്വാധിപത്യമുണ്ടായപ്പോൾ അതിൽ തകർന്നടിഞ്ഞ രണ്ടുപേരാണ് മേഴ്സിക്കുട്ടിയമ്മയും എം സ്വരാജും.
കോണ്‍ഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ഡിഎഫിനെ തകര്‍ക്കാനായി മലീമസമായ പ്രചാരണങ്ങളാണ് തനിക്കെതിരെ എതിരാളികള്‍ ഉയര്‍ത്തിയത്. തന്നെ വധശ്രമക്കേസില്‍ ഉള്‍പ്പെടുത്താന്‍ പോലും ശ്രമമുണ്ടായി. താന്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ വിജയിച്ചതില്‍ സംതൃപ്തയാണെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി, മാറിപ്പോയെന്ന് അധികൃതർ

ബിജെപി വോട്ടുകള്‍ വാങ്ങിയാണ് കുണ്ടറയില്‍ കോണ്‍ഗ്രസ് ജയിച്ചത്. പരാജയത്തില്‍ ദുഖമില്ല. തീരമേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിക്ക് നേട്ടമായി. തീര മേഖലയിലെ എല്ലാ മണ്ഡലങ്ങളും വിജയിച്ചു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് ഈ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് വിജയമെന്നും മന്ത്രി പറഞ്ഞു.

കുണ്ടറയിൽ 76405 വോട്ടുകളാണ് മേഴ്സികുട്ടിയമ്മക്കെതിരെ യു ഡി എഫ് ന്റെ വിജയസ്ഥാനാർഥി പി സി വിഷ്ണുനാഥിനുള്ളത്. മേഴ്സികുട്ടിയമ്മ നേടിയത് 71882 വോട്ടുകളാണ്. എൽ ഡി എഫ് ക്യാമ്പുകളിൽ അപ്രതീക്ഷിതമായിരുന്നു മേഴ്സികുട്ടിയമ്മയുടെ പരാജയം.

Related Articles

Post Your Comments


Back to top button