03 May Monday

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി; ഗുരുതര ആരോപണവുമായി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

കൊച്ചി > ബിജെപി വോട്ടുകള്‍ കെ ബാബുവിനു കിട്ടിയിട്ടുണ്ടെന്നും ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍. എന്‍ഡിഎക്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഏഴായിരത്തോളം വോട്ടു കുറഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. ബിജെപിയുടെ വോട്ട് തനിക്കു ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ബോധ്യമായി. നാട്ടുകാര്‍ക്കും ബോധ്യമായി.  ബാബുവിന് അഭിമാനിക്കാം.

ഇതെങ്ങനെ സംഭവിച്ചു എന്ന് വിശദമായി അന്വേഷിച്ചാലേ അറിയൂ. ബൂത്തുതലകണക്കുകള്‍കൂടി കിട്ടിയശേഷം അന്വേഷിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്വരാജിന് പിടിക്കാവുന്നതിന്റെ പരമാവധി വോട്ട് സ്വരാജ് പിടിച്ചു. ബിജെപിയുടെ വോട്ടെവിടെ പോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top