KeralaLatest NewsNews

‘നേരിടേണ്ടി വന്നത് ശക്തമായ പോരാട്ടം’; വിജയത്തിൽ പ്രതികരിച്ച് കടകംപള്ളി

ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട കാലഘട്ടത്തില്‍ അവയെയെല്ലാം തരണം ചെയ്യാന്‍ ക്യാപ്ടനായ പിണറായി വിജയന് സാധിച്ചു എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വിജയത്തിൽ കേരളം ഉറ്റു നോക്കിയ മണ്ഡലമാണ് കഴക്കൂട്ടം. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ തനിക്ക് വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍. ശക്തമായ പോരാട്ടമായിരുന്നു കഴക്കൂട്ടത്ത് നടന്നതെന്നും ശബരിമല വിഷയത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ ശ്രമമുണ്ടായെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി വരെ പ്രചാരണത്തിനെത്തിയ മണ്ഡലമാണിത്.

Read Also: മാസ്‌ക് ധരിക്കാത്തതിന് ഇന്നും 15,000ത്തില്‍ അധികം ആളുകള്‍ക്കെതിരെ നടപടി; നിയന്ത്രണങ്ങള്‍ ലംഘിച്ച 1021 പേര്‍ അറസ്റ്റില്‍

എന്നാൽ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്തും കഴക്കൂട്ടം മണ്ഡലത്തിലും നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പമാണ് തങ്ങളെന്ന് ജനങ്ങള്‍ തെളിയിച്ചു. ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട കാലഘട്ടത്തില്‍ അവയെയെല്ലാം തരണം ചെയ്യാന്‍ ക്യാപ്ടനായ പിണറായി വിജയന് സാധിച്ചു എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

Related Articles

Post Your Comments


Back to top button