കൊച്ചി > ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ. ലബോറട്ടറി ഉടമകളെ സംബന്ധിച്ചിടത്തോളം കോവിഡ് ടെസ്റ്റിനുമാത്രമായി ഒരു പ്രത്യക ലബോറട്ടറി സജ്ജീകരിക്കണം. ടെക്നീഷ്യൻമാർ, മറ്റ് ജീവനക്കാർ, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജനം ചെയ്യുന്നതിനുള്ള അധിക ബിൽ, ജോലിക്കാർക്ക് ആവശ്യമായ രോഗപ്രതിരോധ മാർഗങ്ങൾ എന്നിവയെല്ലാം സജ്ജമാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചെലവുകൾ ഉണ്ടെങ്കിലും കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിനും രോഗികളെ കണ്ടെത്തുന്നതിനും വ്യാപക ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽക്കുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടനയെന്ന നിലയിൽ കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്തുന്നതിന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ അംഗങ്ങൾ തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസ് അരീക്കരയും സംസ്ഥാന സെക്രട്ടറി കെ എൻ ഗിരീഷും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..