ന്യൂഡൽഹി
രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടുകോടിയ്ക്കരികില്‍. 24 മണിക്കൂറിൽ രോഗികള്‍3,68,147, മരണം 3417. ആകെ രോഗികൾ 1.99 കോടി. ആകെ മരണം 2,19,309. മഹാരാഷ്ട്രയിൽ മരണം എഴുപതിനായിരവും ഡൽഹിയിൽ 17,000വും കർണാടകത്തിൽ 16,000വും കടന്നു. 34.14 ലക്ഷം പേര്‍ ചികിൽസയില്‍. 24 മണിക്കൂറില്‍ രോഗസ്ഥിരീകരണ നിരക്ക് 21.19 ശതമാനം.
കൂടുതൽ പ്രതിദിന രോഗികൾ മഹാരാഷ്ട്രയില്‍–- 56,647. കർണാടകം– 37,733, യുപി–- 30,857, ആന്ധ്രപ്രദേശ്–- 23,920, തമിഴ്‌നാട്–- 20,768, ഡൽഹി–- 20,394, രാജസ്ഥാൻ–- 18,298, ബംഗാൾ–- 17,515. പ്രതിദിന മരണത്തിലും മുന്നില്‍ മഹാരാഷ്ട്ര–- 669. ഡൽഹി–- 407, യുപി–- 288, കർണാടക–- 217, ഛത്തിസ്‌ഗഢ്–- 199, രാജസ്ഥാൻ–- 159, പഞ്ചാബ്–- 157, തമിഴ്‌നാട്–- 153, ഗുജറാത്ത്–- 153, ഹരിയാന–- 145 മരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..