പാലക്കാട് : ഒറ്റപ്പാലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള യാത്ര തുടങ്ങിവെച്ചത്. ആ യാത്ര തുടരുകയാണ്, വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് സരിന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സരിന്റെ പ്രതികരണം.
ഒറ്റപ്പാലത്ത് എല്‍ഡിഎഫിന്റെ കെ പ്രേം കുമാര്‍ 15152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ സരിന് ലഭിച്ചത് 59707 വോട്ടുകളാണ്. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചയാളാണ് ഡോ. പി സരിന്‍. 2007 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു എംബിബിഎസ് പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെയാണ് സരിന്‍ സിവില്‍ സര്‍വീസില്‍ കയറിയത്.
Read Also : വീട്ടിലിരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുറിപ്പിന്റെ പൂർണരൂപം……………………………….
ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാൻ, പുതു തലമുറയുടെ പ്രതീക്ഷകൾ കാക്കാൻ, കോൺഗ്രസ്സിനെ തിരിച്ചുപിടിക്കാൻ… ആ യാത്ര തുടരുകയാണ്.
വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും.
ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും.
ഒറ്റപ്പാലം
മെയ് 3, 2021
ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം ജനപക്ഷ…
Posted by DrSarin P. on Sunday, May 2, 2021
Post Your Comments