Latest NewsNewsFootballSports

ആരാധകരില്ലാതെ ജർമ്മൻ കപ്പ് ഫൈനൽ

ജർമ്മൻ കപ്പ് ഫൈനൽ മത്സരം കാണാൻ ആരാധകർ ഉണ്ടാകില്ല. നേരത്തെ സെമി ഫൈനലുകൾ മുതൽ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സെമി ഫൈനലിന് വേദിയാകുന്ന ബെർലിനിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ആരാധകരെ പ്രവേശിപ്പിക്കാം എന്ന മോഹം അവസാനിക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ബെർലിനിൽ മെയ് ഒമ്പതുവരെയാണ് ഇപ്പോൾ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബെർലിനിലെ ഒളിംബിയോ സ്റ്റേഡിയത്തിലാണ് സെമി ഫൈനലുകൾ നടക്കുന്നത്. ഏപ്രിൽ 30ന് നടക്കുന്ന ആദ്യ സെമിയിൽ വെർഡബ്രെമൻ ലൈപ്സിഗിനെയും മെയ് ഒന്നിന് ബെറൂസിയ ഡോർട്ടുമുണ്ട് ഹോൾസ്റ്റാൻ കീലിനെയും നേരിടും.

Post Your Comments


Back to top button