KeralaNattuvarthaLatest NewsNews

‘അന്ന് പരിഹാസം, ഇന്ന് സ്നേഹാശംസ’; എം.എം. മണിക്ക് ആശംസകൾ നേർന്ന് ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞതവണ എംഎം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്ന പരാമർശം നടത്തി ജൂഡ് ആന്റണി പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു.

ഉടുമ്പൻ ചോലയിൽ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച എംഎം മണിയ്ക്ക് ആശംസകൾ അറിയിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മണിയാശാന്റെയും ഭാര്യയുടേയും ചിത്രം ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്ത് ജൂഡ് സ്നേഹം അറിയിക്കുകയായിരുന്നു.

കഴിഞ്ഞതവണ എംഎം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്ന പരാമർശം നടത്തി ജൂഡ് ആന്റണി പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസമില്ല എന്ന് കാണിക്കാനാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ജൂഡിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്തായാലും ഇത്തവണ അതിന് ഒരു പരിഹാരമായാണ് ജൂഡിന്റെ ആശംസ എന്നാണ് പ്രേക്ഷകർ പറയുന്നത്.

അഭിനന്ദനങ്ങൾ 🥰🥰

Posted by Jude Anthany Joseph on Saturday, 1 May 2021

 

Related Articles

Post Your Comments


Back to top button