ന്യൂഡൽഹി
കർണാടകത്തിലെ ചാംരാജ്‌നഗറിൽ ഓക്‌സിജൻ ലഭിക്കാതെ 24 മണിക്കൂറിനിടെ 24 മരണം. ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിലാണ് ദാരുണസംഭവം. ‘ഞായറാഴ്‌ച അർധരാത്രിവരെ 14 പേർ മരിച്ചു. പുലർച്ചെവരെ മൂന്ന് പേർ കൂടി മരിച്ചു. തിങ്കളാഴ്‌ച രാവിലെ ഏഴ് മരണംകൂടി സംഭവിച്ചു. ഓക്‌സിജൻ ക്ഷാമമുണ്ടായിരുന്നു. എന്നാൽ, രാത്രി മൈസൂരുവിൽനിന്ന് 60 സിലിണ്ടർ എത്തി’–- ചാംരാജ്‌നഗർ ഡെപ്യൂട്ടി കമീഷണർ ഡോ. എം ആർ രവി പ്രതികരിച്ചു. ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
രാജ്യത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും പല സംസ്ഥാനത്തും പ്രാണവായു കിട്ടാതെയുള്ള മരണം ആവർത്തിക്കുന്നു.
മീററ്റിലും മരണം
ഉത്തർപ്രദേശിലെ മീററ്റിൽ ഓക്‌സിജൻ ലഭിക്കാതെ ഏഴ് പേർ മരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മീററ്റിലെ ആനന്ദ് ആശുപത്രിയിൽ മൂന്ന് പേരും കെഎംസി ആശുപത്രിയിൽ നാല് പേരുമാണ് മരിച്ചത്. ആശുപത്രിയിൽ ദിവസങ്ങളായി ഓക്‌സിജൻ ക്ഷാമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..