KeralaCinemaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

സൂപ്പർ താരത്തെ പേര് വിളിച്ചു; നടി അനുപമ പരമേശ്വരനെതിരെ ആരാധകരുടെ സൈബർ ആക്രമണം

പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് അനുപമയ്‌ക്ക് നേരെ നിരവധി കമന്റുകളും വിമർശനങ്ങളും ഉയർന്നു.

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ എന്ന സിനിമയ്ക്ക് ആശംസയുമായി എത്തി വെട്ടിലായിരിക്കുകയാണ് അനുപമ.

ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവൻ കല്യാണിൽ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവർക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

എന്നാൽ ട്വീറ്റിൽ പ്രകാശ് രാജിനെ ‘സർ’ എന്ന് അഭിസംബോധന ചെയ്തപ്പോൾ, പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് അനുപമയ്‌ക്ക് നേരെ നിരവധി കമന്റുകളും വിമർശനങ്ങളും ഉയർന്നു. നടനും സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണെന്നും, അദ്ദേഹത്തെയാണ് നടി അപമാനിച്ചിരിക്കുന്നത് എന്നുമുള്ള ആരോപണങ്ങൾ ഉയർന്നു.

ഉടൻ തന്നെ ക്ഷമ പറഞ്ഞ് അനുപമയുടെ അടുത്ത ട്വീറ്റെത്തി. പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് എന്നും അനുപമ കുറിച്ചു.

Related Articles

Post Your Comments


Back to top button