KeralaNattuvarthaLatest NewsNews

കോൺഗ്രസിൽ പൊട്ടിത്തെറി ; ആലപ്പുഴ ഡി സി സി അധ്യക്ഷസ്ഥാനം രാജിവച്ച് എം ലിജു

കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം ലിജു രാജിവെച്ചു. കണ്ണൂര്‍ – ഇടുക്കി ഡിസിസി അധ്യക്ഷന്മാരും രാജിസന്നദ്ധത അറിയിച്ച്‌ കഴിഞ്ഞുവെന്നാണ് അറിയാൻ കഴിയുന്നത്. പിണറായി ചരിത്രവിജയവുമായി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് കയറുമ്ബോള്‍ പ്രതിപക്ഷനിരയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്. 2016ലെ തോല്‍വിയില്‍ പ്രതിപക്ഷസ്ഥാനം ഉപേക്ഷിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരാനൊരുങ്ങുകയാണ് ചെന്നിത്തല. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കളോട് ചെന്നിത്തല പങ്ക് വച്ചിട്ടുണ്ട്.

Also Read:ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപ; സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയില്‍

ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വിഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. അടിമുടിമാറ്റത്തിനുള്ള മുറവിളിയാണ് പാര്‍ട്ടിയില്‍ നിന്നുയരുന്നത്. നേതൃമാറ്റം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പി ടി തോമസ് പറഞ്ഞ് കഴിഞ്ഞു. ചെന്നിത്തലക്ക് മാത്രമല്ല മുല്ലപ്പള്ളിക്കും ഇനി പിടിച്ചു നില്‍ക്കാനാകില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പകരക്കാരന്‍ വൈകാതെ എത്താനിടയുണ്ട്. മേല്‍ത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകര്‍ന്നടിഞ്ഞതിന്‍്റെ ചോദ്യങ്ങളാണ് മുല്ലപ്പള്ളിക്ക് നേരെ ഉയരുന്നത്. അവസാന നിമിഷം തുറുപ്പചീട്ടായി ഉമ്മന്‍ചാണ്ടിയെ ഇറക്കിയിട്ടും രക്ഷയില്ലാതായി.

പിണറായിക്കൊത്ത നേതാക്കള്‍ ഇപ്പുറത്ത് ഇല്ലാതിരുന്നതാണ് കനത്ത തോല്‍വിയുടെ കാരണങ്ങളിലൊന്നായി കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ജില്ലാ അധ്യക്ഷന്മാരെല്ലാം തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നത് സംസ്ഥാനനേതൃത്വത്തിനുമേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നു വരും ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടിയോഗങ്ങള്‍ ഫലം വിലയിരുത്ത് തുടര്‍നടപടിയിലേക്ക് നീങ്ങും. ഹൈക്കമാന്‍ഡിന്‍്റെ ഇടപെടലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേരിട്ടിറങ്ങി നയിച്ച തെരഞ്ഞെടുപ്പ് തോറ്റതിന്‍്റെ ഉത്തരവാദിത്തത്തില്‍ നിന്നും എഐസിസിക്കും ഒഴിഞ്ഞുമാറാനാകില്ല

Related Articles

Post Your Comments


Back to top button