KeralaCinemaNattuvarthaLatest NewsNewsBollywoodEntertainment

‘അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല’; കങ്കണ റണൗത്

വിദ്യാ ബാലന് ദേശിയ പുരസ്‌കാരം ലഭിച്ച ചിത്രമായിരുന്നു നടി സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രം ഡേര്‍ട്ടി പിക്ച്ചർ. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഈ സിനിമയിൽ വിദ്യക്ക് പകരം ആദ്യം പരിഗണിച്ചത് നടി കങ്കണ റണൗവത്തിനെയായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കങ്കണ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

എന്നാൽ വിദ്യാ ബാലനേക്കാള്‍ മികച്ചതായി തനിക്കിത് ചെയ്യാനാവില്ലെന്നാണ് കങ്കണ പറയുന്നത്. ഏതെങ്കിലും ചിത്രം വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനാണ് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് താരം ഓര്‍മിച്ചത്. ഡേര്‍ട്ടി പിക്ചര്‍ മികച്ച സിനിമയാണ്. വിദ്യാ ബാലന്റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു, അതിനാല്‍ അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല. കങ്കണ പറഞ്ഞു.

 

Related Articles

Post Your Comments


Back to top button