COVID 19KeralaNattuvarthaLatest NewsNews

വെന്റിലേറ്റർ ലഭിച്ചില്ല ; എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കൊവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്ബില്‍ ഇ.ടി. കൃഷ്ണകുമാര്‍ (54) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണകുമാറിന് കൊവിഡ് പോസിറ്റീവായത്. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല.തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read:ബംഗാളിൽ സിപിഎം മുന്നിൽ

ആരോഗ്യ നില കൂടുതല്‍ മോശമായതിനെ തുടര്‍ന്നു വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായി. എന്നാല്‍ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ ഒന്നും ഒഴിവില്ലായിരുന്നു.
ജില്ലയിലെ മറ്റ് ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഉണ്ടെന്ന് മനസിലായി.

ഇന്നലെ രാവിലെ എട്ടരയോടെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. രാത്രി പത്തരയോടെ അവിടെ എത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടു തവണ ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: കവിത, മക്കള്‍: കാര്‍ത്തിക്, മാധവന്‍.

Related Articles

Post Your Comments


Back to top button