KeralaLatest NewsNews

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന് മട്ടന്നൂരിന് നന്ദി അറിയിച്ച് കെ കെ ശൈലജ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാടിന്റെ അതിജീവന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നതിന് ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മട്ടന്നൂരിന് നന്ദി. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന്… നാടിന്റെ അതിജീവന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നതിന്… കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: നേമത്ത് വി. ശിവൻകുട്ടി വിജയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ കെ ശൈലജ വിജയിച്ചത്. 61000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ മന്ത്രിയ്ക്ക് കഴിഞ്ഞു.  സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തുടക്കം മുതല്‍ മട്ടന്നൂരില്‍ എല്‍ഡിഎഫിന്റെ പ്രചാരണം.

ഇല്ലിക്കല്‍ ആഗസ്തിയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി.ബിജു ഏളക്കുഴിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മന്ത്രി ഇപി ജയരാജന്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂരില്‍ വിജയിച്ചത്. 2011-നേക്കാള്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇപിക്ക് സാധിച്ചിരുന്നു.

Read Also: അമ്മയുടെ മരണവാര്‍ത്തയുടെ വേദനയ്ക്കിടയിലും തെരഞ്ഞെടുപ്പ് വിവരങ്ങൾ പങ്കുവെച്ച് നികേഷ് കുമാർ; സി.വി. ജാനകിയമ്മ അന്തരിച്ചു

Related Articles

Post Your Comments


Back to top button