KeralaCinemaLatest NewsNewsEntertainment

മോഹന്‍ലാലിനെയും ആന്റണിയെയും ട്രോളി പോസ്റ്റ് : മാപ്പ് അപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ , വീഡിയോ

കൊച്ചി : മെയ് ദിനത്തില്‍ വ്യതസ്തമായ ആശംസ പങ്കുവച്ച് താരമായ ചെമ്മണ്ണൂര്‍ ഗ്രൂപ്പ് മേധാവി ബോബി ചെമ്മണ്ണൂര്‍ ഇപ്പോൾ മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങള്‍ ; ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല 

മോഹൻലാലിനെയും നിർമ്മാതാവ് ആന്‍ണി പെരുമ്പാവൂരിന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ മെയ് ദിനാശംസ അറിയിച്ചത്. മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത് . എന്നാൽ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്‍റുകളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മോഹൻലാൽ ആരാധകർ കൂട്ടത്തോടെ ബോബിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാപ്പ് അപേക്ഷയുമായി ബോബി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബോബിയുടെ മാപ്പ് അപേക്ഷ.

“തൊഴിലാളി ദിന ആശംസ പോസ്റ്റ് ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെട്ടു. ഒരു തമാശ രൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും നിങ്ങളെ ചിരിപ്പിക്കുകയും ആണല്ലോ പതിവ് . ഇവിടേയും ഞാൻ അതുതന്നെയാണ് ഉദ്ദേശിച്ചത്.ആ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ ഒരു വലിയ നടനാണ് , ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവ് കൊണ്ടും അധ്വാനം കൊണ്ടും വളർന്ന വലിയ ഒരു നിർമ്മാതാവുമാണ് .ഞാൻ അവരെ ബഹുമാനിക്കുന്നു”, ബോബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് വീഡിയോ കാണാം :

Posted by Boby Chemmanur on Saturday, May 1, 2021

Related Articles

Post Your Comments


Back to top button