KeralaLatest NewsNews

വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് വർധിക്കുന്നു

തൃശൂർ: വടക്കാഞ്ചേരി മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടി. മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരെ നിലവിൽ വളരെ പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9,500 കടന്നു.

Read Also: ആദ്യത്തെ വിജയം എൽ ഡി എഫിന്; പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു

പിണറായി സർക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായിരുന്നു വടക്കാഞ്ചേരി. കഴിഞ്ഞ തവണ അനിൽ അക്കരയാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 43 വോട്ടുകൾക്കായിരുന്നു വിജയം. എന്നാൽ ഇത്തവണ വിജയം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. ലൈഫ് മിഷൻ വിവാദം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Read Also: 1530 വോട്ടിനു സുരേഷ് ഗോപി മുന്നിൽ, മൂന്നു മണ്ഡലങ്ങളിൽ ബിജെപി മുന്നേറുന്നു

Related Articles

Post Your Comments


Back to top button