KeralaLatest NewsNews

കെ ടി ജലീലും മേഴ്സിക്കുട്ടിയമ്മയും പിന്നിൽ; ആഴക്കടലും ബന്ധുനിയമനവും തിരിച്ചടിയായി?

കൊല്ലം : തവനൂരിൽ മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ. യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഫിറോസ് തന്നെയാണിവിടെ മുന്നിൽ. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.

ജലീലിനും മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും വിനയായത് വിവാദങ്ങളോ? തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ജലീൽ മന്ത്രിയായിരുന്നു. ബന്ധുനിയമന വിവാദങ്ങളെ തുടർന്ന് മന്ത്രി രാജി വെച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരുന്നു. എന്നിരുന്നാലും വിവാദങ്ങൾ ഇരുവരെയും കാര്യമായി ബാധിച്ചുട്ടുണ്ടെന്ന് തന്നെയാണ് ഇതുവരെയുള്ള കണക്കുകൾ വരുമ്പോൾ വ്യക്തമാകുന്നത്.

Also Read:തമിഴ്‌നാട്ടിൽ ഡിഎംകെ പ്രതീക്ഷിച്ചത്ര ലീഡ് ഇല്ല, ഭരണകക്ഷിയുമായി 20 സീറ്റ് മാത്രം വ്യത്യാസം

അതേസമയം, പാലക്കാട് 4 ഇടങ്ങളിൽ എൽ ഡി എഫ് മുന്നേറുകയാണ്. പട്ടാമ്പിയിൽ തിരുവേഗപ്പുറ പഞ്ചായത്തിലെ 10 റൗണ്ട് വേ‍ാട്ടുകൾ എണ്ണിയപ്പേ‍ാൾ പട്ടാമ്പിയിൽ എൽഡിഎഫിലെ മുഹമ്മദ് മുഹസിന് 377 വേ‍ാട്ട് ലീഡ്. ചിറ്റൂരിൽ എൽഡിഎഫ് ലീഡ് 7397, ഒറ്റപ്പാലം എൽഡിഎഫ് ലീഡ്– 1200, ഷെ‍ാർണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മമ്മിക്കുട്ടി 1488 വേ‍ാട്ടിന് മുൻപിൽ. പാലക്കാട് മണ്ഡലത്തിൽ മാത്രം എൽ ഡി എഫിന് തൊടാൻ സാധിക്കുന്നില്ല. പാലക്കാട് എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരന് വമ്പിച്ച ലീഡ്. 3539 വോട്ടായി ശ്രീധരൻ ലീഡ് ഉയർത്തിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button