02 May Sunday

ബം​ഗാളില്‍ ഫലം വൈകും

ഗോപിUpdated: Sunday May 2, 2021


കൊല്‍ക്കത്ത
കോവിഡ് മാനദണ്ഡം പാലിച്ചുള്ള വോട്ടെടുപ്പായതിനാല്‍ പശ്ചിമബം​ഗാള്‍ ഫലം പൂര്‍ണമായി പുറത്തുവരാന്‍ പതിവിലും വൈകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം മുമ്പുള്ളതിനേക്കാള്‍ കുറവാണ്. തപാല്‍വോട്ടുകള്‍ പതിവിലും കൂടുതല്‍ ഉള്ളതിനാല്‍ ആദ്യഫലസൂചന കിട്ടാന്‍തന്നെ ഉച്ചയാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു സംയുക്ത മോർച്ച ഏജന്റുമാരോട് നിര്‍ദേശിച്ചു.

രോ​ഗവ്യാപനമേറി
24 മണിക്കൂറില്‍ ബം​ഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത് 19000ത്തിലധികം രോ​ഗികള്‍, മരണം 96. മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ഇടതുമുന്നണിയും സിഐടിയുവും സംസ്ഥാനത്തൊട്ടാകെ ബോധവല്‍ക്കരണ പരിപാടികളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചു. കോവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ പ്രമുഖ ഡോക്ടര്‍മാരായ ജി എസ് ഭട്ടാചര്യ, അലോക് മുഖോപാദ്ധ്യായ എന്നിവർ മരണമടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top