02 May Sunday

ബിഹാറില്‍ സ്ഥിതി ദയനീയമെന്ന് 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ; സുഹൃത്തായ ഡോക്ടര്‍പോലും ഫോണെടുക്കുന്നില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


പട്ന
ബിഹാറില്‍ കോവിഡ് സ്ഥിതി അതിരൂക്ഷമെന്നും ആശുപത്രികിടക്കകളും ഓക്‌സിജനും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തുറന്നുപറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ സഞ്ജയ് ജെയ്‌സ്വാള്‍. അടുത്ത സുഹൃത്തായ ഡോക്ടര്‍മാര്‍പോലും, സഹായിക്കാനാകാത്തതിനാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. നേരിട്ടറിയാവുന്ന നിരവധിപേര്‍ കോവിഡ് രണ്ടാംതരംഗത്തിന് ഇരയായി–- എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ മണ്ഡലമായ ചമ്പാരനിലെ ഗുരുതരസ്ഥിതിയെക്കുറിച്ചും അദ്ദേഹം ദീര്‍ഘമായ കുറിപ്പില്‍ വിവരിക്കുന്നു. ബിഹാറില്‍ ഇപ്പോള്‍ ഒരുലക്ഷത്തോളം രോഗികളാണ് ചികിത്സയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top