KeralaLatest NewsNews

‘കേരള ജനതയ്ക്ക് സല്യൂട്ട്’; എല്‍ഡിഎഫിന്റെ മിന്നും വിജയത്തില്‍ നന്ദി പറഞ്ഞ് യെച്ചൂരി

നിലവില്‍ എല്‍ഡിഎഫിന്റെ ലീഡ് മൂന്നക്കം കടന്നിരിക്കുകയാണ്

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. വീണ്ടും എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ യെച്ചൂരി കേരള ജനതയെ സല്യൂട്ട് ചെയ്യുകയും ചെയ്തു.

Also Read: തൃശൂരും നേമവും കൈവിട്ട് ബിജെപി; പാലക്കാട് തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ഇ ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പിൽ

‘പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ, ലാല്‍ സലാം. എല്‍ഡിഎഫില്‍ വീണ്ടും വിശ്വാസിച്ചതിന് ഞാന്‍ കേരള ജനതയെ സല്യൂട്ട് ചെയ്യുകയാണ്. കേരളത്തിലെ ജനങ്ങള്‍ നേരിട്ട എല്ലാ പ്രതിസന്ധികളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ടു. കേരളം കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി നേരിട്ട കേരള ജനത ഇക്കാര്യത്തിലും ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു’. യെച്ചൂരി പറഞ്ഞു.

അതേസമയം, കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം ഒരു മുന്നണി തുടര്‍ഭരണം നേടുകയാണ്. സംസ്ഥാനത്ത് വീശിയടിച്ച ഇടതുതരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും കാണാനായത്. മലപ്പുറം, വയനാട് ജില്ലകള്‍ മാത്രമാണ് കുറച്ചെങ്കിലും യുഡിഎഫിനൊപ്പം നിന്നത്. നിലവില്‍ എല്‍ഡിഎഫിന്റെ ലീഡ് മൂന്നക്കം കടന്നിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button