Latest NewsNewsIndia

പതിവ് ശൈലി മാറ്റി രാഹുല്‍ ഗാന്ധി, കോവിഡ് രോഗികള്‍ക്കായി ഹലോ ഡോക്ടര്‍ ഹെല്‍പ്പ്‌ലൈനുമായി നേതാവ്

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഹലോ ഡോക്ടര്‍’ എന്ന പേരിലാണ് ഹെല്‍പ് ലൈന്‍ ആരംഭിച്ചത്. കൂടുതല്‍ ഡോക്ടര്‍മാരോട് ഈ സംരംഭത്തില്‍ പങ്കു ചേരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

Read Also :  കോവിഡ്​ പ്രതിസന്ധിക്ക് ശമനമില്ല; ഡല്‍ഹിയില്‍ ലോക്​ഡൗൺ വീണ്ടും നീട്ടിയേക്കും

രോഗികള്‍ക്ക് ആരോഗ്യപരമായ സംശയനിവാരണങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ‘ഹലോ ഡോക്ടര്‍’ സംവിധാനത്തെ ആശ്രയിക്കാം. ഇതിനായി +919983836838 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എ.ഐ.സി.സിയുടെ സംരംഭമാണ് ‘ഹലോ ഡോക്ടര്‍’.

ഡോക്ടര്‍മാരോടും മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷണലുകളോടും കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ ഹെല്‍പ് ലൈനിന്റെ ഭാഗമാവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് അനുകമ്പയും പിന്തുണ പ്രതീക്ഷയും നമ്മളില്‍ നിന്ന് ആവശ്യമാണ്. നിങ്ങളൊരു ഡോക്ടറാണെങ്കില്‍, ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ ഭാഗമാവൂ എന്നും എ.ഐ.സി.സി ആവശ്യപ്പെടുന്നു.

Related Articles

Post Your Comments


Back to top button