കിഴക്കമ്പലം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയർ പദ്ധതിയുമായി ഡിവൈഎഫ്ഐ ചേലക്കുളം യൂണിറ്റ്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ലക്ഷണമുള്ളവരെ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും ഡിവൈഎഫ്ഐ സൗകര്യമൊരുക്കും. യൂണിറ്റിനു കീഴിലെ കോവിഡ് പ്രതിരോധസേനയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. രോഗികൾക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. യൂണിറ്റ് പരിധിയിൽനിന്ന് നിരവധിപേരെ ഇതിനോടകം പരിശോധനയ്ക്ക് വിവിധ ആശുപത്രികളിൽ എത്തിച്ചു. കോവിഡ്മുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്കും രോഗികൾക്കുമുള്ള മരുന്നുകളും ഭക്ഷണവും പ്രവർത്തകർ വീടുകളിൽ എത്തിക്കും. ആദ്യഘട്ടത്തിൽ പ്രദേശത്തെ മുഴുവൻ ആളുകൾക്കും മാസ്കുകൾ വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 ഭരണസമിതി നിർജീവമായ സാഹചര്യത്തിൽകൂടിയാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്. മേഖലാ സെക്രട്ടറി ടി ഇ ഷഫീഖ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ടി എസ് ഷെമീർ, അമൽ കൈലാസൻ, മാഹിൻഷ, പി ആർ റിനേഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..