02 May Sunday

അസമിൽ ഫലസൂചനകൾ ബിജെപിക്ക്‌ അനുകൂലം; കോൺഗ്രസ്‌ പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

ഗുവാഹത്തി > അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോർട്ട്. 84 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 40 സീറ്റുകളില്‍ മുന്നിലുണ്ട്. എജെപി രണ്ട്‌ സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യത്തെ പ്രധാന മണിക്കൂറുകളിൽ പുറത്തു വരുന്ന ഫലത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ആരോ​ഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, എജിപി മേധാവി അതുൽ ബോറ എന്നിവർ യഥാക്രമം മജൂലി, ജാലുക്ബാരി, ബോകാഖട്ട് എന്നിവിടങ്ങിൽ ലീഡ് ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top