KeralaLatest News

പാലായിൽ മാണി കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മാണി സി കാപ്പൻ വിജയത്തിലേക്ക്

കോട്ടയം: പാലായിൽ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി നൽകി മാണി സി കാപ്പൻ വിജയത്തിലേക്ക്. ഇടത് മേഖലകളിൽ പോലും കാപ്പന് വൻവിജയമാണ് ഉണ്ടായത്. പാലായുടെ മനസ് കാപ്പന്റെ കൈയ്യില്‍ ഭദ്രമാണ് എന്നാണു സൂചന. വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാര്‍ത്തയായിരുന്നു.

read also: നന്ദിഗ്രാമിൽ സിപിഎമ്മിന്റെ വോട്ടുകൾ കാണാം

ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി.അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച്‌ മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്.

Related Articles

Post Your Comments


Back to top button