മലപ്പുറം> തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയമാണെന്ന് കെ ടി ജലീല്‍. തവനൂരില്‍ എല്ലാ രാഷ്ട്രീയ അവിശുദ്ധ ബാന്ധവവും അരങ്ങേറിയ തെരഞ്ഞെടുപ്പാണിത്. ജമാഅത്തെ ഇസ്ലാമി, ബിജെപി, എസ്ഡിപിഐ എന്നിവരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 16,000ത്തിന് അടുത്ത് വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ആറായിരത്തിനടുത്ത് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ടിക്കും വോട്ട് കുറഞ്ഞു. വര്‍ഗീയ ശക്തികളെല്ലാം ഒന്നിച്ചുനിന്നിട്ടും അതിനെ അതിജീവിക്കാനായി. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച ആശയാദര്‍ശങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്നും ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..