KeralaLatest NewsNews

ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി തോറ്റു

കോഴിക്കോട് : ബാലുശേരിയിൽ യുഡിഫ് സ്ഥാനാര്‍ത്ഥി ധര്‍മജൻ ബോൾഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് 18000 വോട്ടിനാണ് ധർമ്മജൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന് മണ്ഡലത്തിലെത്താൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതായി ധർമ്മജന്റെ അണികൾ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണലിന്റെ അന്നേദിവസം കോഴിക്കോട്ടെത്താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംസ്ഥാനത്ത് കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം എന്നി ജില്ലകളിൽ മാത്രമാണ് യുഡിഫ് മുന്നേറുന്നത് . ബാക്കി 10 ജില്ലകളിലും എല്‍ഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്. 94 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മുന്നിലാണ് സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും.

Related Articles

Post Your Comments


Back to top button