COVID 19Latest NewsNewsIndiaCrime

കോവിഡ് ചികിത്സയിലിരിക്കെ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ കേസ്

ഭുവനേശ്വര്‍: കൊറോണ വൈറസ് ചികിത്സയിലിരിക്കെ കോവിഡ് ബാധിതയായ സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഡീഷയിലെ നുപാഡ ജില്ലയിലുള്ള കോവിഡ് ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരയായ യുവതിയെ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതി അപമര്യാദയായി പെരുമാറിയെന്ന് യുവതി പരാതിപ്പെടുകയുണ്ടായി. യുവതിയുടെ കരച്ചില്‍ കേട്ട് ആശുപത്രിയിലെ ചില രോഗികള്‍ ഓടിക്കൂടി. ‘ അയാളുടെ പെരുമാറ്റം ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഒച്ചയുണ്ടായി മറ്റു രോഗികളെ വിവരമറിയിച്ചത്’, ഇര പൊലീസിനോട് പറഞ്ഞു.

പ്രതിക്കെതിരെ സ്ത്രീയെ ആക്രമിച്ചതിന് സെക്ഷന്‍ 354, 354എ, ഐപിസി 268 ഐപിസി 270 എന്നീ വകുപ്പുകള്‍ ചുമത്തിയെന്ന് പൊലീസ് പറയുകയുണ്ടായി. എന്നാൽ അതേസമയം ഇയാള്‍ക്കെതിരെ നടപിടി സ്വീകരിക്കാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ലെന്നും കോവിഡ് മുക്തനായി ആശുപത്രി വിട്ടതിന് ശേഷമെ കഴിയൂ എന്നും പൊലീസ് പറഞ്ഞു.

Related Articles

Post Your Comments


Back to top button