KeralaLatest NewsNews

പതിനഞ്ച് മണ്ഡലത്തിലെ സൂചനകൾ പുറത്ത്; എൽ ഡി എഫ് ലീഡ് ചെയ്യുന്നു

ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡൈ ഫൈന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ.

ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

Also Read:വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച് സ്വർണം കവർന്ന രണ്ടു പേർ അറസ്റ്റിൽ

957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.
തിരുവനന്തപുരം:

Related Articles

Post Your Comments


Back to top button