KeralaLatest NewsNews

തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എം ബി രാജേഷിന് നേരിയ മുന്‍തൂക്കം

2011ല്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം 2016ല്‍ വിജയമാര്‍ജിന്‍ 10,547 വോട്ടുകളായി ഉയര്‍ത്തി.

തൃത്താല: കടുത്ത വാശിയേറിയ പോരാട്ടം നടക്കുന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണുന്നത്. സിപി‌എമ്മിന്റെ എം.ബി രാജേഷ് നിലവില്‍ 89 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. മണ്ഡലത്തില്‍ ഇടയ്‌ക്ക് വി.ടി ബല്‍റാം മുന്നേറിയിരുന്നെങ്കിലും നേരിയ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

Read Also: മോദി സർക്കാരിനെ താഴെയിറക്കാൻ ട്രാക്റ്റർ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച നേതാക്കൾ ഇത് കാണുന്നില്ലേ? കുമ്മനം രാജശേഖരൻ

കഴിഞ്ഞ രണ്ട് ടേമുകളിലായി വിജയ മാര്‍ജിന്‍ ഉയര്‍ത്തി തൃത്താലയെ കാത്ത ബല്‍റാമിന് ഇത്തവണ കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 2011ല്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം 2016ല്‍ വിജയമാര്‍ജിന്‍ 10,547 വോട്ടുകളായി ഉയര്‍ത്തി. ശങ്കു.ടി ദാസാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Related Articles

Post Your Comments


Back to top button