KeralaLatest NewsNews

കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍.ഡി.എഫ് എന്ത് ചെയ്തു ? പരാജയം വെല്ലുവിളിയായി ഏറ്റെടുക്കുന്നു : ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ തോല്‍വി യു.ഡിഎഫിന് ഉണ്ടായിട്ടില്ല. യുഡിഎഫിനേറ്റ കനത്ത പരാജയം സംബന്ധിച്ച് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി. ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read Also : സെഞ്ച്വറി അടിച്ച് ക്യാപ്റ്റന്‍; കേരളമാകെ ഇടതുതരംഗം, തുടര്‍ഭരണം ഉറപ്പാക്കി ഇടതുമുന്നണി

‘പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി. പഞ്ചായത്തടിസ്ഥാനത്തില്‍ ബാക്കി കാര്യങ്ങള്‍ പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല’. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

Related Articles

Post Your Comments


Back to top button