Latest NewsIndia

തൃണമൂലിന്റെ വിജയം , ബിജെപി ഓഫീസ് തീയിട്ട് ഗുണ്ടകളുടെ അഴിഞ്ഞാട്ടം

വിജയവാർത്ത വന്നയുടനെ ടി.എം.സി കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിലെത്തി അക്രമം അഴിച്ചു വിട്ടതായാണ് വാർത്തകൾ.

കൊൽക്കത്ത: വോട്ടെണ്ണൽ പ്രക്രിയയിൽ ഇതുവരെ വന്ന ട്രെൻഡുകൾ ടിഎംസിക്ക് നിർണായക വിജയം കാണിക്കുന്നു. വൈകുന്നേരം 4: 20 ന് ഇസി ട്രെൻഡുകൾ അനുസരിച്ച് 208 സീറ്റുകളിൽ ടിഎംസി മുന്നിലും 79 സീറ്റുകളിൽ ബിജെപി മുന്നിലുമാണ്. വിജയവാർത്ത വന്നയുടനെ ടി.എം.സി കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിലെത്തി അക്രമം അഴിച്ചു വിട്ടതായാണ് വാർത്തകൾ.

അരാംബാഗിൽ ഇത്തരം അക്രമ ത്തിൽ ഒരു ബിജെപി ഓഫീസ് ഇവർ തീയിട്ട്. തൃണമൂൽ പ്രവർത്തകർ അക്രമം നടത്തി അഴിഞ്ഞാടുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പോലും കണക്കിലാക്കാതെയാണ് അക്രമികൾ അഴിഞ്ഞാടുന്നത്.

അരാംബാഗിൽ ഒരു ബിജെപി ഓഫീസ് കത്തിച്ചതിന്റെ ദൃശ്യങ്ങൾ ടിവി 9 ഉള്ള മാധ്യമപ്രവർത്തകർ ട്വീറ്റ് ചെയ്തു. ഇവിടെ മാത്രമല്ല കൊൽക്കത്തയിലെ ബെലിയഘട്ട പ്രദേശത്തും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി ആണ് റിപ്പോർട്ട്.

 

 

 

Related Articles

Post Your Comments


Back to top button