CricketLatest NewsNewsSports

ഭാഗ്യം തുണച്ചില്ല, അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെ മായങ്ക്; ഡല്‍ഹിയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹി ക്യാപിറ്റല്‍സ് 6 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് എന്ന നിലയിലാണ്

അഹമ്മദാബാദ്: കെ.എല്‍ രാഹുലിന്റെ അഭാവത്തില്‍ നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗര്‍വാള്‍ കാഴ്ചവെച്ചത് അതിശയിപ്പിക്കുന്ന പ്രകടനം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു. മായങ്കിന്റെ ബലത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

Also Read: ‘യാത്ര തുടരുന്നു, നമ്മള്‍ മുന്നോട്ട് തന്നെയാണ്’; ഷൊര്‍ണൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യര്‍

ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച പ്രഭ്‌സിമ്രാന്‍ സിംഗ്(12) തുടക്കത്തില്‍ തന്നെ പുറത്തായി. മൂന്നാമനായെത്തിയ ക്രിസ് ഗെയ്‌ലിനും(13) താളം കണ്ടെത്താനായില്ല. ഡേവിഡ് മലാന്‍ 26 റണ്‍സുമായി പിടിച്ചുനിന്നത് ഒഴിച്ചാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയത്. 58 പന്തില്‍ 8 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയ മായങ്കിന് അര്‍ഹിച്ച സെഞ്ച്വറിയാണ് വെറും 1 റണ്‍ മാത്രം അകലെ നഷ്ടമായത്.

ഡല്‍ഹിക്ക് വേണ്ടി കാഗിസോ റബാഡ 4 ഓവറില്‍ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 6 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് എന്ന നിലയിലാണ്. 39 റണ്‍സുമായി പൃഥ്വി ഷായും 22 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍.

Related Articles

Post Your Comments


Back to top button