കട്ടപ്പന > യുഡിഎഫിന്റെ കള്ളപ്രചാരണങ്ങളെ തള്ളി ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിച്ചത് ചരിത്ര വിജയം. അഞ്ചില്‍ നാല് സീറ്റുകളിലും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. തൊടുപുഴയില്‍ മാത്രമാണ് യുഡിഎഫ് വിജയം. ഇതോടെ ജില്ലയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി. ബിജെപിയും തകര്‍ന്നടിഞ്ഞു.
ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് യുഡിഎഫ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് 2 സീറ്റിലും. ഇതില്‍ തൊടുപുഴയില്‍ മാത്രമാണ് വിജയിക്കാനായത്. നിലവിലുണ്ടായിരുന്ന മൂന്നുസീറ്റിന് പുറമേ ഇടുക്കി മണ്ഡലവും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എം മത്സരിച്ച രണ്ട് മണ്ഡലത്തിലും വിജയിച്ചു.
ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിക്ക് ചരിത്ര വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. 38305 വോട്ടിന്റെ ഭൂരിപക്ഷമാണ് എം എം മണിയ്ക്ക് ലഭിച്ചത്. ദേവികുളത്ത് എ രാജ 7847 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഐ മത്സരിച്ച പീരുമേട് മണ്ഡലത്തില്‍ അവസാന വിജയം വാഴുര്‍ ഗസാമന് അനുകൂലമായി. 1835 വോട്ടിന്റെ ഭൂരിപക്ഷമാണ് സോമന് ലഭിച്ചത്. ഇടുക്കിയില്‍ റോഷിക്ക് അഭിമാന വിജയമാണ്. 5536 വോട്ടിനാണ് റോഷി വിജയിച്ചത്.
ഒരു മണ്ഡലത്തിലും പതിനായിരം വോട്ട് നേടാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..