KeralaLatest NewsNews

ജനവിധി അപ്രതീക്ഷിതം; ആത്മവിശ്വാസം തകർന്നിട്ടില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധി തികച്ചും അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ലെന്നും ആത്മ വിശ്വാസം തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തിലെ ശക്തയായ ജനപ്രതിനിധിയെന്ന് തെളിയിച്ച് ജനങ്ങളുടെ ടീച്ചറമ്മ, കെ.കെ.ശൈലജ വിജയിച്ചത് റെക്കോഡ് ഭൂരിപക്ഷത്തില്‍

തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. പരാജയത്തെ കുറിച്ചു പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മുല്ലപ്പള്ളി അഭിവാദ്യം അറിയിക്കുകയും ചെയ്തു. ആത്മാർഥമായി കഠിനാധ്വാനം ചെയ്തവരെയും മുല്ലപ്പള്ളി അഭിനന്ദിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകൾ കൂടുതൽ പഠിച്ച് പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: തൃശൂരും നേമവും കൈവിട്ട് ബിജെപി; പാലക്കാട് തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ഇ ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പിൽ

Related Articles

Post Your Comments


Back to top button