KeralaLatest NewsIndia

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ സംഘടിപ്പിക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്. ഇതു പ്രകാരം തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം നടക്കുന്ന ടിവി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുക്കില്ല.

read also:തൃശൂരിന്റെ തിടമ്പേറ്റി സുരേഷ് ഗോപി; കുതിച്ചുയർന്ന് ബിജെപി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തതെന്ന് പാര്‍ട്ടിവക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കോവിഡ് ആണ് കാരണമായി പറയുന്നത്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞതാണ് കോൺഗ്രസ്സ് ചർച്ചകളിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നാണ് സൂചന.

Related Articles

Post Your Comments


Back to top button