Latest NewsNewsIndia

ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാം; മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി

ന്യൂഡൽഹി: കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി. ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് വാഹന ചട്ടങ്ങളിൽ ഭേദഗതി വരുന്നത്. പുതിയ ചട്ടം അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിർദേശിക്കാം. നേരത്തെ രജിസ്ട്രേഷൻ നടത്തിയവർക്ക് ഓൺലൈനിലൂടെ നോമിനിയെ ചേർക്കാനുള്ള അവസരവും പുതിയ ഭേദഗതി ചട്ടത്തിലുണ്ട്.

Read Also: വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് വർധിക്കുന്നു

ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷൻ സമയത്ത് നോമിനിയെ വാഹന ഉടമ ഹാജരാക്കണം. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്ട്രേഷൻ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

ഒരിക്കൽ നിർദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീട് മാറ്റി മറ്റൊരാളെ നോമിനിയാക്കാനുള്ള അവകാശവുമുണ്ട്. വിവാഹ മോചനം, ഭാഗം പിരിയൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് നോമിനിയെ മാറ്റാൻ കഴിയുക. നോമിനിയെ നിർദേശിക്കാത്ത സാഹചര്യത്തിൽ നിയമപരമായ പിൻഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം; മുന്നറിയിപ്പുമായി അമേരിക്ക

Related Articles

Post Your Comments


Back to top button