KeralaLatest NewsNews

തന്റെ വിജയത്തിന് പിന്നില്‍ പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസമെന്ന് നടന്‍ മുകേഷ്

കൊല്ലം: തന്റെ വിജയത്തിനു പിന്നില്‍ പാര്‍ട്ടിയുടെ വിശ്വാസമാണെന്ന് നടന്‍ മുകേഷ്. കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയെയാണ് മുകേഷ് പരാജയപ്പെടുത്തിയത്. കടുത്ത മത്സരം കാഴ്ചവെച്ച എതിരാളി കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്കാണ് മുകേഷ് പരാജയപ്പെടുത്തിയത്.

Read Also : ഇടത് തരംഗത്തിലും സി.പി.എമ്മിന് നിരാശയായി തൃപ്പൂണിത്തുറയിൽ സ്വരാജിന്റെ പരാജയം

ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം ഉള്‍പ്പെടെ സര്‍ക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് അദ്ദേഹം തോല്‍പ്പിച്ചത്. കഴിഞ്ഞ തവണത്തെതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയതിളക്കത്തിന് കുറവൊന്നുമില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് തോല്‍പ്പിച്ചത്.

Related Articles

Post Your Comments


Back to top button