ഇടുക്കി> ഉടുമ്പൻചോല മണ്‌ഡലത്തിൽ 38305 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്. വോട്ടെണ്ണൽ എട്ടു റൗണ്ട് പൂർത്തിയാക്കിയപ്പോൾ തന്നെ 25000ൽ ഏറെ ലീഡുയർന്നിരുന്നു.
യുഡിഎഫ് സ്‌ഥാനാർഥി ഇ എം അഗസ്‌തിയാണ് രണ്ടാം സ്‌ഥാനത്ത്. മണിയാശാനോട് 20000 വോട്ടിന് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഇ എം അഗസ്‌തി പറഞ്ഞിരുന്നു. എന്നാൽ മൊട്ടയടിക്കേണ്ട ആവശ്യമൊന്നുമില്ലന്ന് മണിയാശാൻ പറഞ്ഞു.
ഇടുക്കി ജില്ലയിൽ ദേവികുളത്തും ഇടുക്കിയിലും എൽഡിഎഫ് മുന്നിലാണ്. തൊടുപുഴയിലും പീരുമേടും യുഡിഎഫ് ലീഡ് ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..