CricketLatest NewsNewsSports

ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാർണർ മാറ്റി. വാർണർക്ക് പകരമായി ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസൺ ഇനി സൺറൈസേഴ്‌സിനെ നയിക്കും. ആറു മത്സരങ്ങളിൽ നയിച്ച ഓസീസ് താരത്തിന്റെ കീഴിൽ ഒരു മത്സരം മാത്രമാണ് ഹൈദരാബാദിന് ജയിക്കാൻ കഴിഞ്ഞത്. നാളെ രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിൽ വില്യംസണായിരിക്കും ടീമിനെ നയിക്കുക.

കഴിഞ്ഞ നിരവധി വർഷങ്ങളായി ടീമിനൊപ്പമുള്ള വാർണറുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും ഓസീസ് താരത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാണെന്നും വാർത്താക്കുറിപ്പിൽ സൺറൈസേഴ്‌സ് പറഞ്ഞു. ആറ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്‌സൈനു ജയിക്കാനായത്. അതേസമയം ബാറ്റുകൊണ്ടും മികച്ച പ്രകടനമല്ല വാർണർ കാഴ്ചവെക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

Related Articles

Post Your Comments


Back to top button