കൊച്ചി > എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കോവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി സതീഷ് അറിയിച്ചു. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾമാത്രമേ പ്രവർത്തിക്കൂ. കോവിഡ് ഇതര അത്യാഹിതവിഭാഗം ഒപി എന്നിവയ്‌ക്കായി എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..